District News
മാവേലിക്കര: എംഡിഎംഎയുമായി യുവാവ് പിടിയിൽ. നൂറനാട് പാറ്റൂർ ഗോകുൽ ഭവനത്തിൽ ഗോകുൽ (23) ആണ് പിടിയിലായത്.
രഹസ്യവിവരത്തെ ത്തുടർന്ന് മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എ. സഹദുള്ളയുടെ നേതൃത്വത്തിൽ മാവേലിക്കര, മാങ്കാംകുഴി, ഇടപ്പോൺ, പടനിലം, പാറ്റൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ താമസിക്കുന്ന വീട്ടിൽനിന്ന് പിടികൂടിയത്. 2.359 ഗ്രാം എംഡിഎംഎയും 0.839ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ആഘോഷങ്ങൾക്ക് പാർട്ടിഡ്രഗ് ആയി ഉപയോഗിക്കുന്നതിനാണ് എംഡിഎംഎ എത്തിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മാവേലിക്കര താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ന്യൂജൻ ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നതായി സംശയിക്കുന്നവരെ പ്രത്യേകം നിരീക്ഷിച്ചുവരികയാണെന്ന് എക്സൈസ് അറിയിച്ചു. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ എ.പി. ഷിഹാബ്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ബി. ബെന്നി മോൻ, എം.കെ. ശ്രീകുമാർ, പ്രിവന്റീവ് ഓഫീസർ റ്റി.കെ. രതീഷ് , ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ യു. അനു, ബി. പ്രവീൺ, വി. അരുൺ സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. ഷൈൻ, ജി. ശ്യാം ഷിതിൻ, റ്റി.എസ്. മായ, ഡ്രൈവർ പ്രദീപ് എന്നിവർ പങ്കെടുത്തു.
Kerala
ഹരിപ്പാട്: എംഡിഎംഎയുമായി നഴ്സിംഗ് വിദ്യാർഥി പിടിയിൽ. കാർത്തികപള്ളി മഹാദേവികാട് കാർത്തിക നിവാസിൽ കാർത്തിക്കിനെയാണ് (20) ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പോലിസും ചേർന്നു പിടികൂടിയത്.
ഹരിപ്പാട് വലിയകുളങ്ങര ക്ഷേത്രത്തിലെ അശ്വതിയുമായി ബന്ധപ്പെട്ട് വിൽപ്പനയ്ക്ക് കൊണ്ടുവന്നതായിരുന്നു എംഡിഎംഎ. കേരളത്തിന് പുറത്ത് നഴ്സിംഗിന് പഠിക്കുന്ന ഇയാൾ നാട്ടിൽ വരുമ്പോൾ അവിടെ നിന്നും 1000 രൂപയക്ക് എംഡിഎംഎ വാങ്ങി നാട്ടിൽ കൊണ്ടുവന്ന് 5000 രൂപയ്ക്കാണ് വിറ്റിരുന്നത്.
കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐ നൗഷാദ്, എഎസ്ഐ മാരായ ശിഹാബ്, പ്രമോദ് എന്നിവരും നർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടി കൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വലിയകുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് ലഹരി ഉപയോഗിച്ച് ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയിരുന്നു. ഇവിടെയുള്ള ഗുണ്ടാ സംഘങ്ങൾ കേരളത്തിനു പുറത്തു പഠിക്കുന്ന വിദ്യാർഥികളെയാണ് ലഹരി കടത്തുന്നതിന് ഉപയോഗിക്കുന്നത്.
ഇയാൾ ആർക്കു വേണ്ടിയാണ് ലഹരി വസ്തുക്കൾ കൊണ്ടുവന്നതെന്നും ഇയാൾക്ക് പണം നൽകിയത് ആരാണെന്നും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
District News
കൊല്ലം: ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മാരക മയക്കു മരുന്നായ എംഡിഎംഎ യുമായി യുവാക്കളെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം ആശ്രാമം വൈദ്യശാല നഗർ, പനച്ചിലഴികത്ത് വീട്ടിൽ അരുൺ(29), കൊല്ലം ആശ്രാമം വൈദ്യശാല നഗർ പനവിള വടക്കതിൽ വീട്ടിൽ കരുമാടി എന്ന രാഹുൽ(26) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം എസിപി ഷെരീഫിന്റെ മേൽനോട്ടത്തിലുള്ള കൊല്ലം സബ് ഡിവിഷൻ ഡാൻസാഫ് സംഘത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലൂടെ ഇവരെ കൊല്ലം റെയിൽവേ സ്റ്റേഷന്റെ പരിസരത്തു നിന്നും പിടിയിലാവുകയായിരുന്നു.
ദേഹ പരിശോധന നടത്തിയപ്പോൾ അരുൺ അസ്വസ്ഥത പ്രകടമാക്കിയതിനെ തുടർന്ന് കൊല്ലം ജില്ലാ അശുപത്രിയിൽ എത്തിച്ചു നടത്തിയ വിശദ പരിശോധനയിലാണ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ മയക്കു മരുന്നു കണ്ടെത്തിയത്. 3.62 ഗ്രാം എംഡിഎംഎ ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു.
Kerala
ആലപ്പുഴ: പട്ടണക്കാട്ട് എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടക്കരപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡിൽ നിവർത്തിയിൽ അനിൽ (36) ആണ് 1.3 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ആന്റിനർകോട്ടിക് സ്ക്വാഡിലെ അംഗങ്ങൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടണക്കാട് പോലീസ് യുവാവിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്.
വീട്ടിൽ നിന്നും എംഡിഎംഎ ലഭിച്ചതോടെ പ്രതിയെ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ. സൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ആന്റിനർക്കോട്ടിക് സ്ക്വാഡിലെ അംഗങ്ങളെ കൂടാതെ പട്ടണക്കാട് പോലീസ് സ്റ്റേഷനിലെ ജിഎസ്ഐ കുഞ്ഞുമോൻ എഎസ്ഐ മായ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ വി.എസ്, സുധീഷ് പി.എസ്, സിപിഒ മാരായ മനു, നിധിൻ കുമാർ, എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
Kerala
കൊച്ചി: കാക്കനാട് എംഡിഎംഎ പിടികൂടിയ കേസില്‍ അന്വേഷണം സിനിമാ മേഖലയിലേക്ക്. പ്രതി കല്ല്യാണി സിനിമാ പ്രവര്‍ത്തകരുമായി ലഹരി ഇടപാട് നടത്തിയിരുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണിത്. ഇവരുടെ ലഹരി ഇടപാടുകളില്‍ വിശദമായ അന്വേഷണം നടത്തും. ഇതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.
ഇന്നലെയാണ് കാക്കനാട് ഇടച്ചിറക്ക് സമീപമുള്ള അപ്പാര്‍ട്ട്മെന്റില്‍നിന്നു 20.22 ഗ്രാം എംഡിഎംഎയുമായി ഉനൈസ്, കല്ല്യാണി എന്നിവരെ ഡാന്‍സാഫ് സംഘം പിടികൂടിയത്. കാപ്പ നിയമപ്രകാരം നടപടി എടുത്തിട്ടുള്ള ഉനൈസ് നിരവധി കേസുകളില്‍ പ്രതിയാണ്. കല്യാണി മോഡലും സിനിമാ പ്രമോഷന് മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
വിവിധ സ്ഥലങ്ങളില്‍ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തായിരുന്നു ലഹരി ഇടപാട്. നേരത്തെയും സിനിമാക്കാരുമായി ബന്ധപ്പെട്ട നിരവധി മയക്കുമരുന്നു കേസുകൾ ഉയർന്നിരുന്നു. സിനിമാ സെറ്റുകളിലും മറ്റും പരിശോധന നടത്താനുള്ള നീക്കങ്ങളും നടന്നിരുന്നു. സിനിമാ പ്രവർത്തകരിൽ ചിലർ മയക്കുമരുന്നുമായി പിടിയിലാവുകയും ചെയ്തു. എന്നാൽ, പിന്നീട് ഇത്തരം പരിശോധനകളൊക്കെ തണുത്തുപോവുകയായിരുന്നു. സമീപകാലത്തു പിടിയിലായ പല മയക്കുമരുന്നു കേസ് പ്രതികൾക്കും സിനിമാ മേഖലയിലുള്ള പലരുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഇത്തരം കേസുകളിലൊന്നും അന്വേഷണം സിനിമാരംഗത്തേക്ക് ആഴത്തിൽ പോയിട്ടില്ല.
Kerala
എരുമേലി: അയ്യപ്പഭക്തരുമായി വന്ന വാഹനത്തിന്റെ ഡ്രൈവറെ എംഡിഎംഎയും കഞ്ചാവുമായി അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച എരുമേലിയിൽ നടന്ന സംഭവത്തിൽ തൃശൂർ താന്നിശേരി സ്വദേശി മിഥുൻ മനോജ് (29) ആണ് അറസ്റ്റിലായത്.
ഇയാളിൽ നിന്നും 3.32 ഗ്രാം എംഡിഎംഎയും ഒരുഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. അയ്യപ്പഭക്തരെ എരുമേലിയിൽ വിട്ടശേഷം ഇയാൾ വാഹനത്തിനു സമീപത്തായി ചുറ്റിത്തിരിഞ്ഞു നിൽക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും പിടികൂടിയത്.
മയക്കുമരുന്ന് ഇയാൾക്ക് എവിടെ നിന്നും ലഭിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ പിടികൂടാൻ കോട്ടയം ജില്ലാ പോലീസ് മേധാവി രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡാണ് കേസ് അന്വേഷണം നടത്തുന്നത്. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
Kerala
മലപ്പുറം: വില്പനക്കായി സൂക്ഷിച്ച 20 ലക്ഷം രൂപ വിലമതിക്കുന്ന 416 ഗ്രാം എംഡിഎംഎയുമായി കായികാധ്യാപകൻ പിടിയിൽ. മലപ്പുറം കുട്ടിലങ്ങാടി കടുങ്ങോത്ത് സ്വദേശി ചേലോടന്‍ മുജീബ് റഹ്മാനെ(32) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അങ്ങാടിപ്പുറം പുത്തനങ്ങാടിയില്‍ എംഇഎസ് ഹോസ്പിറ്റലിന് സമീപം പ്രതി താമസിച്ചിരുന്ന ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
ഡാന്‍സാഫ് എസ്ഐ ഷിജോ സി. തങ്കച്ചനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം ജില്ലയിലും പുറത്തുമായി നിരവധി സ്കൂളുകളിൽ ഇയാൾ കായികാധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
ഒരു വര്‍ഷം മുമ്പാണ് ഇയാൾ ലഹരിക്കടത്ത് തുടങ്ങിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് ഇയാൾ എംഡിഎംഎ, മെത്താ ഫിറ്റമിന്‍ തുടങ്ങിയ സിന്തറ്റിക് ലഹരിമരുന്നുകള്‍ വന്‍തോതില്‍ എത്തിക്കുന്നത്.
Kerala
മലപ്പുറം: മലപ്പുറത്ത് നഗരമധ്യത്തിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിലെ മുറിയില്‍നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയിലായി. മലപ്പുറം കെ പുരം താമരക്കുളം സ്വദേശി ചെറുപുരയ്ക്കൽ ഹസ്കർ (37) ആണ് പിടിയിലായത്.
ഇയാളിൽനിന്ന് 2.58 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ടൂറിസ്റ്റ് ഹോമിലെത്തി പരിശോധന നടത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഇയാളെ തിരൂർ സബ് ജയിലിലേക്ക് മാറ്റിയെന്ന് പോലീസ് അറിയിച്ചു. മലപ്പുറം ഡിവൈഎസ്പി പി. പ്രമോദിന്റെ നിർദേശപ്രകാരമാണ് താനൂർ പോലീസ് സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ പരിശോധനയ്ക്ക് എത്തിയത്.
Kerala
പാലക്കാട്: ലഹരി വിൽപ്പനയ്ക്കായി ഹോട്ടലിൽ മുറിയെടുത്ത യുവതി ഉൾപ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെള്ളയില്‍ കലിയാട്ടുപറമ്പില്‍ മര്‍ജീന ഫാത്തിമ, മണ്ണാര്‍ക്കാട് തെങ്കര മണലടി സ്വദേശി അപ്പക്കാടന്‍ മുനീർ, മലപ്പുറം തിരൂർക്കാട് സ്വദേശി നിഹാൽ എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് എംഡിഎംഎയും, കഞ്ചാവും, ലഹരി ഉപയോഗിക്കുന്ന വസ്തുക്കളും, ലൈംഗിക ഉത്തേജക മരുന്നും പോലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മണ്ണാർക്കാട് എസ്ഐ രാമദാസും സംഘവും നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
ലഹരി തേടിയാണ് സുഹൃത്ത് മുഖേന യുവതി മണ്ണാർക്കാടെത്തിയത്. ഇവർ അഞ്ചുവർഷമായി ലഹരിക്കടിമയാണെന്നും പോലീസ് പറഞ്ഞു.
Kerala
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും എംഡിഎംഎയുമായി യുവാവ് ഡാൻസാഫ് സംഘത്തിന്റെ പിടിയിൽ. നെടുമ്പന സ്വദേശി ഹുസൈൻ (25) ആണ് പിടിയിലായത്.
ബംഗളൂരുവിൽ നിന്നും കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു ഹുസൈൻ. പരിശോധനാ സംഘത്തെ കണ്ട് കടക്കാൻ ശ്രമിച്ച ഇയാളെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് പോക്കറ്റിൽ നിന്നും എംഡിഎംഎ കണ്ടെത്തിയത്.
20 ഗ്രാം എംഡിഎംഎയാണ് പ്രതിയിൽ നിന്ന് ഡാൻസ് ടീം കണ്ടെടുത്തത്. ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്നാണ് നിഗമനം.